Menu Close

അടുക്കളത്തോട്ടത്തിൽ വിഷരഹിത പച്ചക്കറി

സേവാസ് പദ്ധതിയുടെ ഭാ​ഗമായി ഒന്നാം വാർഡിലെ തണൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം പച്ചക്കറി തൈ നട്ട് പേരാമ്പ്ര ബിപിസി വി പി നിത ഉദ്ഘാടനം ചെയ്തു. എല്ലാ വാർഡുകളിലെയും മുഴുവൻ വീടുകളിലും അടുക്കള തോട്ടം ഒരുക്കുകയാണ് അടുക്കളത്തോട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഹൈബ്രിഡ് വിത്തുകൾ വിതരണം ചെയ്തിരുന്നു. വിഷരഹിത പച്ചക്കറി ഉൽപാദിപ്പിച്ചു കൊണ്ട് പഞ്ചായത്തിനെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയും ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. അടുക്കള തോട്ടം ഒരുക്കുന്നതിനൊപ്പം വാർഡുകൾ തമ്മിൽ അടുക്കള തോട്ടം മത്സരവും നടക്കുന്നുണ്ട്.