Menu Close

ക്ഷീരോത്പന്ന നിര്‍മാണത്തിൽ പരിശീലനം

ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ താത്പര്യമുള്ളവര്‍ക്കായി 2024 ജനുവരി 11 മുതല്‍ 23 വരെ ക്ഷീരോത്പന്ന നിര്‍മാണം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കും പങ്കെടുക്കാം. 2024 ജനുവരി 8 ന് വൈകിട്ട് 3 വരെ രജിസ്റ്റര്‍ ചെയ്യാം. 135 രൂപയാണ് പ്രവേശന ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് കൈവശം കരുതണം. dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com ലോ 9446972314, 9496839675, 9544554288, 04922-226040 ലോ രജിസ്റ്റര്‍ ചെയ്യാം.