Menu Close

Tag: kerala

സംശയങ്ങൾ തീർക്കാം: റബ്ബര്‍ബോര്‍ഡിന്‍റെ കോൾസെന്റർ 7ന്

റബ്ബറധിഷ്ഠിത ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ നല്‍കുന്ന ധനസഹായ പദ്ധതികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്‍റെ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2023 ഡിസംബര്‍ 7 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ…

ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം ആലപ്പുഴ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് അര്‍ഹത. SSLC,…

കൊടുങ്ങല്ലൂരിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൊടുങ്ങല്ലൂരിലെ കാര്‍ഷികപുരോഗതി ✓ 144 കൃഷിക്കൂട്ടങ്ങൾ…

കുളമ്പ് രോഗം പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

ദേശീയ ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ്…

ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പരിശീലനം

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ 2023 ഡിസംബര്‍ 12 മുതല്‍ 22 വരെ ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കും.പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ…

കുമ്മിള്‍ പഞ്ചായത്തോഫീസില്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 8 ന് രാവിലെ 10 മുതല്‍ കുമ്മിള്‍ പഞ്ചായത്തോഫീസില്‍ സിറ്റിംഗ് നടത്തും. ഫോണ്‍ – 04742766843,…

”മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി” പദ്ധതിക്ക് തുടക്കം

മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും കിലയുടെയും ആഭിമുഖ്യത്തില്‍ മഹിളാ കിസാന്‍ സശക്തികരണ്‍ പരിയോജനയുടെ (എം കെ എസ് പി ) ഭാഗമായി പെരുമ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ”മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി” പദ്ധതിക്ക് തുടക്കം.…

വിത്തുകളുടെയും കീടനാശിനിയുടെയും വിതരണം നടത്തി

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കേരള കാര്‍ഷികസര്‍വകലാശാലയുടെയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കുഴവിയോട് ഉരുകൂട്ടത്തില്‍ പച്ചക്കറി വിത്തുകളുടെയും ജീവാണു കീടനാശിനിയുടെയും വിതരണംനടത്തി. ഉദ്ഘാടനം വാര്‍ഡ് അംഗം സന്തോഷ് നിര്‍വഹിച്ചു. തിരഞ്ഞെടുത്ത 40 കര്‍ഷകര്‍ക്ക് കുരുമുളക്…

‘സുസ്ഥിര കാര്‍ഷിക ജൈവ വൈവിധ്യത്തിലേക്കുളള ആദ്യപടി’ എന്ന വിഷയത്തില്‍ വര്‍ക്ക്ഷോപ്പ്

ബയോസയന്‍സസ് ഡിപ്പാര്‍ട്ട്മെന്‍റും കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡും സംയുക്തമായി മില്ലെറ്റ് ഫെസ്റ്റിവല്‍ 2023 ഡിസംബര്‍ 7,8 തീയതികളില്‍ എം ഇ എസ് കോളേജ് മാറംപള്ളിയില്‍ വച്ച് ‘സുസ്ഥിര കാര്‍ഷിക ജൈവ വൈവിധ്യത്തിലേക്കുളള ആദ്യപടി’ എന്ന…

വിവിധയിനം തൈകള്‍ വില്പനയ്ക്ക് തയ്യാർ

വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നാടന്‍ തെങ്ങിന്‍തൈകള്‍ വിവിധയിനം പച്ചക്കറിതൈകള്‍, കറിവേപ്പിന്‍തൈകള്‍, വാഴ, ഓര്‍ക്കിഡ്, ടിഷ്യുകള്‍ച്ചര്‍തൈകള്‍, ജൈവരോഗകീടനിയന്ത്രണ ഉപാധികള്‍ എന്നിവ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോണ്‍ – 0484 2809963.