Menu Close

Tag: കൃഷി

തീറ്റപ്പുല്‍ കൃഷി പരിശീലനം

ക്ഷീര വികസന വകുപ്പിന്‍റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 30 മുതല്‍ 31 വരെയുള്ള 2 ദിവസങ്ങളിലായി ക്ഷീര കര്‍ഷകര്‍ക്കായി ‘തീറ്റപ്പുല്‍ കൃഷി പരിശീലനം’ എന്ന വിഷയത്തില്‍…

കർഷകന്റെ നെല്ല് പാടത്തോ വെള്ളത്തിലോ കൂട്ടിയിടേണ്ട അവസ്ഥ ഉണ്ടാകില്ല

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. പുന്നപ്ര വടക്ക് പഞ്ചായത്തിലെ മുന്നൂറാം പാടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലുസംഭരണത്തില്‍ പണ്ടുമുതലേ…

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരസംഗമം

സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ്…

ജൈവകര്‍ഷകസമിതി തൃശൂര്‍ ജില്ലാസമ്മേളനം ഒക്ടോബര്‍ 28 ന് കോടന്നൂരില്‍

ജൈവകര്‍ഷക സമിതിയുടെ തൃശൂ‍‍ർ ജില്ലാസമ്മേളനം കോടന്നൂര്‍ കടലായി മനയില്‍ ഒക്ടോബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ നടക്കുന്നു. ഗിരിജാ ദാമോദരന്‍ ക്യഷിയിടാനുഭവ വിവരണം നടത്തും. സംഘടനാ ചർച്ചകൾ, വിത്തും തൈയും കൈമാററം, കൃഷിപ്പാടസന്ദർശനം എന്നിവയും…

കാർഷിക കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ചു വിവരം വെബ്സൈറ്റിൽ ലഭ്യമാണ്…

വിദ്യാർത്ഥികൾക്കിടയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിച്ച് മഞ്ഞള്ളൂർ കൃഷി ഭവൻ

ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം 2023 ൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിച്ച് മഞ്ഞള്ളൂർ കൃഷി ഭവൻ. കൃഷിഭവൻ്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ നാല് വിദ്യാലയങ്ങളിലാണ് കൃഷിക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. നീറംപുഴ ഗവൺമെൻ്റ് സ്കൂൾ,…

ക്ഷീരവകുപ്പ് പരിശീലനപരിപാടി

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ 2023 ഒക്ടോബർ 26, 27 തീയതികളിൽ തീറ്റപ്പുൽക്കൃഷി സംബന്ധിച്ച പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സൈലേജ് നിർമാണത്തിനുള്ള പ്രായോഗിക പരിശീലനവും നൽകും. താത്പര്യമുള്ളവർ 2023 ഒക്ടോബർ 26ന് രാവിലെ 10ന് കോട്ടയം ഈരയിൽക്കടവിലുള്ള…

ഓരോ വീട്ടുമുറ്റത്തും മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ഉറപ്പാക്കും – മന്ത്രി

എല്ലാവരുടെയും വീട്ടുമുറ്റത്തേക്ക് മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പുലിയൂര്‍ ക്യാംപസില്‍ നിര്‍മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടുന്ന…

പി എം കിസാന്‍ സമ്മാന്‍ നിധി തീയതി നീട്ടി

പി എം കിസാന്‍ സമ്മാന്‍ നിധി ആനൂകൂല്യം തുടര്‍ന്നും ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ആധാര്‍ സീഡിങ്, ഇ-കെ വൈ സി, ഭൂരേഖ എന്നിവ സമര്‍പ്പിക്കാന്‍ 2023 ഒക്‌ടോബര്‍ 28 വരെ അവസരം. ആധാര്‍ സീഡ്…

ഇട്ടിവ, കോട്ടുക്കല്‍ കുടിശികനിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടുകൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 26ന് രാവിലെ 10 മുതല്‍ ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകള്‍ക്കായി ഇട്ടിവ, വയ്യാനം ഗ്രന്ഥശാലയില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ…