Menu Close

കുട്ടിക്കര്‍ഷകരെ ആദരിച്ചു

തൃശൂര്‍, ഇരിങ്ങാലക്കുട ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടിക്കര്‍ഷകരെ ആദരിച്ചു. 27 പേരാണ് കുട്ടിക്കര്‍ഷകന്‍ പദ്ധതിയില്‍ പങ്കാളികളായത്. 2023 നവംബറില്‍ ഇവര്‍ക്ക് തക്കാളി, വെണ്ട, വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു തൈകള്‍ വീതം നല്‍കിയിരുന്നു. മൂന്നുമാസത്തെ കാലയളവിലാണ് വിളവെടുപ്പ് പൂര്‍ത്തിയായത്. ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച് ചെടികളുടെ ഓരോ ഘട്ടത്തിലെയും വളര്‍ച്ചയും ഫലങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. മാത്രമല്ല മികച്ച കുട്ടിക്കര്‍ഷകരുടെ വീടുകള്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സ് സന്ദര്‍ശിച്ച് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിശ്ചയിച്ചത്. പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കുകയും ചെയ്തു.
ആദരിക്കാനായി കൂടിയ സമ്മേളനം ഡി.പി.ഒ ബ്രിജി സാജന്‍ ഉദ്ഘാടനം ചെയ്തു. ബി.പി.സി കെ.ആര്‍ സത്യപാലന്‍, ജി.ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി ബിന്ദു ജോണ്‍, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ ആര്‍ സുജാത എന്നിവരും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.