Menu Close

പിന്നാമ്പുറ അലങ്കാരമത്സ്യകൃഷി യൂണിറ്റ് ആരംഭിച്ചു

തൃശൂര്‍, ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്തിൽ പനങ്ങാട്ട് രാജേന്ദ്രൻ ആരംഭിച്ച പിന്നാമ്പുറ അലങ്കാരമത്സ്യകൃഷി യൂണിറ്റിൻ്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ നിർവഹിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പും പ്രധാനമന്ത്രി മത്സ്യസമ്പദായോജന പദ്ധതിയും സഹകരിച്ചാണ് മത്സ്യകൃഷിയൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.
580 സ്ക്വയർഫീറ്റ് ഏരിയയിൽ 8 ടൺ വാട്ടർ കപ്പാസിറ്റിയുള്ള സിമന്റുടാങ്കും 50 ലിറ്റർ വാട്ടർ കപ്പാസിറ്റിയുള്ള 10 ഗ്ലാസ്‌ടാങ്കുകളും ഉൾപ്പെടുന്ന പദ്ധതിക്ക് 3 ലക്ഷം രൂപയാണ് ലഭിക്കുക. പദ്ധതിയുടെ 40% സബ്‌സിഡിയായി ലഭിച്ചു.
ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു. അക്വാകൾചർ പ്രൊമോട്ടർ രജിത ഉല്ലാസ്, അഴീക്കോട് മത്സ്യഭവൻ അസിസ്റ്റൻറ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലീന തോമസ്, രാജേന്ദ്രൻ പനങ്ങാട്ട്, പ്രൊജക്ട് കോർഡിനേറ്റർ സിമ്മി, പ്രോമോട്ടർമാരായ ശ്രുതി സോദിക, ദീപ്തി, സിഎൻ സതീഷ് തുടങ്ങിയവർ സംസാരിച്ചു.