Menu Close

പേവിഷബാധ പ്രതിരോധകുത്തിവെപ്പ് : കട്ടപ്പന നഗരസഭയില്‍ തുടക്കമായി

കട്ടപ്പന നഗരസഭയില്‍ പേവിഷബാധ പ്രതിരോധകുത്തിവെപ്പ് തീവ്രയജ്ഞക്യാമ്പ് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. വാഴവരയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജെസ്സി ബെന്നി അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും കട്ടപ്പന ഗവ.വെറ്ററിനറി പോളിക്ലിനിക്കിന്റെയും ആഭിമുഖ്യത്തിലാണ് വളര്‍ത്തുനായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധകുത്തിവെപ്പുക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭയിലെ 34 വാര്‍ഡുകളിലുമായി സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയാണ് ക്യാമ്പ്. നഗരസഭയിലെ എല്ലാ വളര്‍ത്തുനായ്കള്‍ക്കും വാക്സിനേഷന്‍ എടുക്കണമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.