Menu Close

ജില്ലാ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയില്‍ മികച്ച മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി, സംഘടന എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള 2022-23 വര്‍ഷത്തെ ജില്ലാ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപേക്ഷിക്കാം. 10000 രൂപയാണ് അവാര്‍ഡ് തുക. അപേക്ഷകര്‍ അല്ലെങ്കില്‍ സംഘടനകള്‍ ഈ കാലയളവില്‍ നടത്തിയിട്ടുള്ള മൃഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദമായ വിവരണവും ഫോട്ടോകളും അപേക്ഷയോടൊപ്പം നല്‍കണം. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ അവാര്‍ഡ് ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷകള്‍ സെപ്റ്റംബര്‍ 19 നകം ‘ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, തൊടുപുഴ, 685585’ എന്ന വിലാസത്തിലോ നേരിട്ടോ നല്‍കാവുന്നതാണ്.