Menu Close

നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കണം

ഇടുക്കി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സെപ്റ്റംബര്‍ 1 ന് ആരംഭിച്ച സമഗ്ര പേവിഷപ്രതിരോധകുത്തിവെയ്പ്പുയജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമാണ് പേവിഷ പ്രതിരോധകുത്തിവെപ്പ് നല്‍കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന പദ്ധതി അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചാര്‍ജ്, രജിസ്‌ട്രേഷന്‍ എന്നിവ ഉള്‍പ്പെടെ 45 രൂപ സബ്‌സിഡി നിരക്കിലാണ് കുത്തിവെപ്പ് നല്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടത്തിയ വാക്‌സിനേഷന്‍ കാമ്പയിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും പദ്ധതി നടപ്പാക്കുന്നത്. എല്ലാ വളര്‍ത്തുനായ്ക്കളെയും പ്രതിരോധകുത്തിവെയ്പ്പിനു വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ നിന്ന് ലൈസന്‍സ് നേടുന്നതിന് ഉടമസ്ഥര്‍ ഈ അവസരം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.