Menu Close

News

കേരളത്തിലെ കാര്‍ഷികപഴഞ്ചൊല്ലുകള്‍

കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ പരിചയപ്പെടുത്തുന്ന പംക്തി പഴഞ്ചൊല്ല് – 01: കൊത്തു കഴിഞ്ഞാൽ പത്തുണക്കം വിശദീകരണം: കിളച്ചിട്ട നിലം പത്തു ദിവസം വെയിൽ കൊള്ളുന്നതന നല്ലതാണ്. മണ്ണിനു വായുസഞ്ചരമുണ്ടാകാനും മണ്ണ് പരുവപ്പെടാനും ഇതു സഹായിക്കും.

കന്നുകാലികളിലെ കാല്‍-വായ രോഗം സൂക്ഷിക്കണം

അഫ്തോവൈറസ് അണുബാധ മൂലം കന്നുകാലികളിലുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് കാല്‍-വായ രോഗം. അണുബാധയുടെ ഫലമായി കാലിനു ചുറ്റും വായിലും വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് ലക്ഷണം. അതിന്റെ ഫലമായി കഴിക്കാനും നടന്നുനീങ്ങാനും അവ വിമുഖത കാണിക്കുന്നു.പ്രതിരോധം: കന്നുകാലികള്‍ക്കും അവയുടെ…

കോഴികുഞ്ഞുങ്ങള്‍ വിൽപ്പനയ്ക്

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍, സെപ്തംബർ മാസത്തില്‍ വില്‍പനക്കുള്ള കോഴികുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍…

ജൈവവളങ്ങളും ജൈവകീടനാശിനികളും വില്പനയ്ക്ക്

കാര്‍ഷികസര്‍വകലാശാല കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍ റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവവളങ്ങളും ട്രൈക്കോഡര്‍മ സ്യൂഡോമോണാസ് തുടങ്ങിയ ജൈവകീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2438674

സംരക്ഷിതകൃഷിക്ക് സഹായം

മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്‍റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ വാര്‍ഷികപദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി സംരക്ഷിതകൃഷിയ്ക്ക് (ഹിരിതഗൃഹകൃഷി) ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ അടുത്തുളള കൃഷിഭവനുമായോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2330856

കൂര്‍ക്കത്തലകള്‍ വില്പനയ്ക്ക്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറിശാസ്ത്രവിഭാഗത്തില്‍ കൂര്‍ക്കത്തലകള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. വില ഒരു കൂര്‍ക്ക തലയ്ക്ക് ഒരു രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188248481 സര്‍ക്കാര്‍ അറിയിപ്പുകള്‍ സംരക്ഷിതകൃഷിക്ക് സഹായം മിഷന്‍ ഫോര്‍…

മഞ്ഞളും ഇഞ്ചിയും ശ്രദ്ധിക്കാം

മഞ്ഞളില്‍ ഇലകരിച്ചില്‍ രോഗം നിയന്ത്രിക്കുന്നതിനായി 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കുക.ഇഞ്ചി ഇലപ്പുള്ളി രോഗത്തിനെതിരെ രോഗം ബാധിച്ച ചെടികള്‍ പിഴുതുനശിപ്പിക്കുക. മുന്‍കരുതലായിരണ്ടു മില്ലി ഹെക്സാകൊണാസോള്‍ (കോണ്‍ടാഫ്), ഒരു മില്ലി പ്രൊപ്പികൊണാസോള്‍ (ടില്‍റ്റ് ), രണ്ടു…

വ്യവസായവും കൃഷിയും ഇനി കളമശ്ശേരിയില്‍ കൈകോര്‍ക്കും ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് പ്രോസസിംഗ് പാർക്ക് വരുന്നു

മന്ത്രിമാരും സാംസ്കാരികപ്രവര്‍ത്തകരും പങ്കെടുത്ത കളമശ്ശേരി കാര്‍ഷികോത്സവം സമാപനസമ്മേളനം കര്‍ഷകരുടെയും വന്‍ജനാവലിയുടെയും പങ്കാളിത്തം കൊണ്ട് ജനകീയോത്സവമായി. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് കളമശ്ശേരിക്ക് കൂൺഗ്രാമവും കേരഗ്രാമവും അഗ്രോ പാർക്കും വാഗ്ദാനം…

കര്‍ഷകരുടെ ആരോഗ്യംലോകത്തും ഇന്ത്യയിലും

ലോകത്തെ ബഹുഭൂരിപക്ഷം ആളുകള്‍ക്കുമുള്ള ഭക്ഷണം കൃഷിചെയ്തുണ്ടാക്കുന്നത് വേറെ കുറേ ആളുകളാണ്. അവരെ വിളിക്കുന്ന പേരാണ് കര്‍ഷകര്‍. സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ കൊടുക്കുന്ന ശ്രദ്ധയില്‍ ഒരു ഭാഗം തങ്ങള്‍ക്കുവേണ്ടി അന്നമൊരുക്കുന്നവരുടെ കാര്യത്തിലും ഉണ്ടായാലേ ആ സമൂഹത്തില്‍…

വരാന്‍പോകുന്നത് കര്‍ഷകര്‍ക്ക് നിലയും വിലയുമുള്ള കാലം : മമ്മൂട്ടി

മറ്റുള്ള ഏത് തൊഴിലിനേക്കാളും ബഹുമാന്യത ഭക്ഷണം ഉല്പാദിപ്പിക്കുന്നതിനാണെന്ന് സിനിമാതാരം മമ്മൂട്ടി. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിൽ ഏറ്റവും ബഹുമാന്യര്‍ കര്‍ഷകര്‍ തന്നെയാണ്. കർഷകന് സമൂഹത്തിൽ…