Menu Close

കൊയിലാണ്ടിയിൽ ജലാശയവളപ്പ് മത്സ്യ കൃഷിക്ക് തുടക്കം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജലാശയ വളപ്പ് മത്സ്യ കൃഷി -കരിമീൻ കുഞ്ഞ് നിക്ഷേപത്തിന് തുടക്കം. കൊയിലാണ്ടി അണേലക്കടവ് ഭാഗത്ത്‌ ആരംഭിച്ച മത്സ്യകൃഷിയുടെ ഉദ്ഘാടനം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. കൂട് മത്സ്യകൃഷിയുടെയും കുളത്തിലെ മത്സ്യ കൃഷിയുടെയും സമ്മിശ്ര രൂപമായ വളപ്പ് മത്സ്യ കൃഷി കൊയിലാണ്ടി അണേല കടവ് ഭാഗത്ത് ശ്രീഷിത്, രാമകൃഷ്ണൻ, മോഹനൻ, ശിവൻ എന്നിവർ ചേർന്നാണ് നടത്തുന്നത്. 2500 കരിമീൻ കുഞ്ഞുങ്ങളയാണ് വളപ്പ് മത്സ്യ കൃഷിയിൽ നിക്ഷേപിച്ചത്. പദ്ധതിക്ക് 60 ശതമാനം വരെ സബ്സിഡി ലഭ്യമാകും.