Menu Close

കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു

പത്തനാപുരം നിയോജകമണ്ഡലത്തില്‍ നവകേരള സദസിന്റെ പ്രചരണാര്‍ഥം കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുലോചന അധ്യക്ഷയായി. കൃഷി വകുപ്പ് മുന്‍ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് കുമാര്‍ ‘ഫലവൃക്ഷത്തൈകളുടെ ശാസ്ത്രീയ പരിപാലനം’ വിഷയത്തില്‍ സെമിനാര്‍ നയിച്ചു.