Menu Close

നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തിന്‍റെ സാന്നിദ്ധ്യം കണ്ടെത്തി

കുട്ടനാട്ടിലെ പുഞ്ചകൃഷി ആരംഭിച്ച വെളിയനാട് പഞ്ചായത്തിലെ തൈപ്പറമ്പ് വടക്ക്, പടിഞ്ഞാറെ വെള്ളിസ്രാക്ക എന്നീ പാടശേഖരങ്ങളില്‍ നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തിന്‍റെ സാന്നിദ്ധ്യം മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രത്തിന്‍റെ ഫീല്‍ഡ്തല നിരീക്ഷണത്തില്‍ കണ്ടെത്തി. ഈച്ച വര്‍ഗ്ഗത്തില്‍പ്പെട്ട ഈ കീടം, വിതച്ച് ആദ്യ 25 ദിവസത്തിനുള്ളിലാണ് നെല്‍കൃഷിയെ ആക്രമിക്കുന്നത്. ഇലപ്പരപ്പില്‍ മുട്ടകളിടുന്ന ഇവയുടെ മാഗട്ടുകള്‍ എന്നറിയപ്പെടുന്ന പുഴുക്കള്‍ ഇലയ്ക്കകത്തിരുന്ന് ഹരിതകം കാര്‍ന്ന് തിന്നുന്നു. തന്മൂലം ഇലകളില്‍ വെള്ള നിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. മൂടിക്കെട്ടിയ കാലാവസ്ഥ ഈ കീടത്തിന്‍്റെ വ്യാപനത്തിന് അനുകൂലമാണ്. ചെടിയുടെ ആദ്യ വളര്‍ച്ചാ ഘട്ടത്തില്‍ ഈ കീടം ആക്രമിക്കുന്നതിനാല്‍ ചെടികള്‍ ഉരുകി പോകുന്ന അവസ്ഥ ഉണ്ടാകാം. സൂക്ഷ്മദര്‍ശിനിയിലൂടെയുള്ള നിരീക്ഷണത്തില്‍ മാത്രമേ കീടത്തെ തിരിച്ചറിയാനാവു. ആയതിനാല്‍ കര്‍ഷകര്‍ പാടത്ത് ആക്രമണ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കേണ്ടതാണ്. കീടബാധ ഒഴിവാക്കുവാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗം 6 മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം കയറ്റി നെല്‍ച്ചെടികള്‍ പൂര്‍ണ്ണമായി മുക്കിയിടുക എന്നതാണ്. അങ്ങനെ സാധിക്കാത്ത സ്ഥലങ്ങളില്‍ മാത്രമേ രാസകീടനാശിനി പ്രയോഗം ആവശ്യമായിട്ടുള്ളൂ. രാസകീടനാശിനി പ്രയോഗത്തിന് മുന്‍പ് മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567819958 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.