കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി സെന്റർ ഫോർ അഗ്രികൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (CAITT) 2026 ജൂൺ 12ന് “പഴങ്ങളുടെ ശാസ്ത്രീയ സംസ്കരണം” വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെ CAITT ട്രെയിനിംഗ് ഹാളിൽ നടക്കുന്ന പരിശീലനത്തിൽ പഴങ്ങളിൽ നിന്ന് ജാം, ജെല്ലി, സ്ക്വാഷ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ശാസ്ത്രീയ രീതികളും പ്രായോഗിക പരിശീലനവും നൽകും. പരിശീലന ഫീസ് 500 രൂപയാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ പ്രവർത്തിദിവസംങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 മണിക്കകം നേരിട്ടോ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് ശേഷം പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8891540778 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഏകദിന പരിശീലനം