റബ്ബർതോട്ടങ്ങളിൽനിന്ന് ശേഖരിക്കുന്ന ഒട്ടുപാലിന് പരമാവധി വില ലഭിക്കാൻ അവ സംഭരിച്ച് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ഇത് സംബന്ധമായ ചോദ്യങ്ങൾക്ക് 2026 ജൂൺ 12ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബർബോർഡുകമ്പനിയായ കവണാർ ലാറ്റക്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ രഞ്ജിത് ഡി. ഫോണിലൂടെ മറുപടി പറയും. കോൾസെന്റർ നമ്പർ 04812576622.
ഒട്ടുപാലിന്റെ ഗുണനിലവാരവും വിലയും: റബ്ബർബോർഡ് ഫോൺസഹായം