Menu Close

അഗ്രി ക്ലിനിക്കുകൾക്ക് പുതുജീവൻ: തൃശ്ശൂർ ജില്ലയിൽ മുന്നേറ്റത്തിന് കൃഷിവകുപ്പ്.

നിർജ്ജീവമായിരുന്ന അഗ്രി ക്ലിനിക്കുകൾക്ക് പുതുജീവന്‍ പകരുന്ന പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണ് സംസ്ഥാന കൃഷിവകുപ്പ്. കൃഷിയുദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്ക് പദ്ധതിയെ പുതിയ സാങ്കേതികവിദ്യയും അറിവും പ്രയോജനപ്പെടുത്തി കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ് ഓൺലൈനായി നിർവ്വഹിച്ചു. കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിയോഫീസറും കൃഷിയസിസ്റ്റൻറും പ്രാദേശികതലത്തിൽ വാർഡ് സന്ദർശനം നടത്തി കൃഷിയെക്കുറിച്ചുള്ള പുതിയ പ്രവണതകൾ, കീടനിയന്ത്രണം, വിത്ത്, വളം, സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ പങ്കുവയ്ക്കുകയും കാര്‍ഷകിവെല്ലുവിളികള്‍ക്കുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും. ആഴ്ചയില്‍ രണ്ടു ദിവസം അഗ്രിക്ലിനിക്കുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലെത്തും. കൃഷിയനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ബാങ്കുകളുടെ പ്രതിനിധികൾ, കാർഷിക യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞർ എന്നിവരുടെ സേവനങ്ങളും അഗ്രി ക്ലിനിക് വഴി ലഭ്യമാക്കും.