Menu Close

മണ്ണുത്തി ULFൽ ടീച്ചിങ് അസിസ്റ്റന്റിനെ വേണം.

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തിയിലെ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാം & ഫോഡർ റിസർച്ച് ഡെവലപ്പ്മെന്റ് സ്കീമിലേയ്ക്ക് ടീച്ചിങ് അസിസ്റ്റന്റിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇന്റർവ്യൂവിൽ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവർ 2025 മാർച്ച് 20ന് രാവിലെ 10 മണിയ്ക്ക് ULF ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. പ്രായം 40 വയസ്സിൽ കവിയരുത്. അപേക്ഷിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളും പ്രായപരിധി, യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും സഹിതമാണ് ഹാജരാകേണ്ടത്. കൂടുതൽ വിശദമായ വിവരങ്ങൾക്കും നിയമനം സംബന്ധിച്ച നിബന്ധനകൾക്കും www.kvasu.ac.in എന്ന യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിയ്ക്കുക.