Menu Close

കൂണ്‍ കൃഷി പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന  “കൂണ്‍ കൃഷി” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സിന്റെ  പുതിയ  ബാച്ച് 2026 ജൂൺ 27 ന് ആരംഭിക്കുന്നു. ഈ കോഴ്സിൽ പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവര്‍ക്ക് https://celkau.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ജൂലൈ 7 ന് ശേഷം പുതിയ രജിസ്ട്രഷേനുകൾ  സ്വീകരിക്കുന്നതല്ല. 20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഒൻപത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ്  കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം  പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന  പഠിതാക്കള്‍ക്ക് നിശ്ചിത ഫീസ്‌ ഈടാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 2026 ജൂൺ 27 മുതല്‍  യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ  0487-2438566.