Menu Close

കുണ്ടറയിലെ കാര്‍ഷിക പുരോഗതി

കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കുണ്ടറയിലെ കാര്‍ഷിക പുരോഗതി

✓ 112.7 ഹെക്ടറിൽ പുതുകൃഷി

✓ 201 ഹെക്ടറിൽ ജൈവകൃഷി

✓ ശാസ്താം പൊയിക കോളനിയിലെ മണ്ണു – ജല സംരക്ഷണത്തിനും വിവിധ കുളങ്ങളുടെ നവീകരണത്തിനുമായി 31.5 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കി

✓ RIDF ഉൾപ്പെടുത്തി 65 ലക്ഷം രൂപ ചെലവിൽ ആനക്കുഴി ചാമുണ്ടിമൂല വെള്ളപ്പൊക്ക നിവാരണത്തിനും തോടു സംരക്ഷണത്തിനുമുള്ള പദ്ധതികൾ നടത്തി

✓ 128 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 75 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ 3 FPO കൾ ആരംഭിച്ചു

✓ 2 വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു

✓ 6 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ നെടുമ്പന സ്‌മാർട്ട് കൃഷിഭവൻ ആയി

✓ എല്ലാ പഞ്ചായത്തുകളിലും ആഴ്‌ച ചന്തകൾ തുടങ്ങി