Menu Close

ചവറയിലെ കാര്‍ഷിക പുരോഗതി

കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ചവറയിലെ കാര്‍ഷിക പുരോഗതി

✓ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ‘സുഭിക്ഷം ചവറ’ പദ്ധതി നടപ്പാക്കി

✓ 50 ഹെക്ടറിൽ തരിശുനില കൃഷി

✓ 241 ഹെക്ടറിൽ പുതു കൃഷി

✓ 500 ഹെക്ടറിൽ ജൈവകൃഷി

✓ 99 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 50 മാതൃകാ കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ 2 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

✓ പന്ദനയിൽ വിള ആരോഗ്യ പരിപാലന കേന്ദ്രം ആരംഭിച്ചു

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 9 സംരംഭങ്ങൾ

✓ എല്ലാ പഞ്ചായത്തുകളിലും ആഴ്‌ച ചന്തകൾ ആരംഭിച്ചു

✓ തേവലക്കര ഇക്കോ ഷോപ്പ് ആരംഭിച്ചു