Menu Close

ഗിരിജ്യോതി പദ്ധതി: മൃഗചികിത്സയും മരുന്നും വീട്ടുമുറ്റത്തേക്ക്

ജില്ലയില്‍ ആദിവാസി പട്ടിക വര്‍ഗ കോളനികളില്‍ മൃഗ-പക്ഷികളെ പരിശോധിച്ച് സൗജന്യമായി മരുന്നും ചികിത്സയും നല്‍കുന്ന പദ്ധതിയായ ഗിരിജ്യോതി 2024 മാര്‍ച്ച് 14 ന് ചിതറ പഞ്ചായത്തിലെ വഞ്ചിയോട് കോളനിയില്‍ രാവിലെ 11 ന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അസുഖമുള്ള മൃഗങ്ങളുടെ ചികിത്സകൂടാതെ രോഗംവരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതിനുള്ള ബോധവത്ക്കരണത്തിനും ക്യാമ്പുകള്‍ വഴിയൊരുക്കും. എല്ലാ മാസവും രണ്ട് ക്യാമ്പുകളാണ് ലക്ഷ്യം. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും വെറ്ററിനറി ആംബുലന്‍സില്‍ ഡോക്ടര്‍മാര്‍ ക്യാമ്പുകളിലെത്തും. വഞ്ചിയോട്, കടമാന്‍കോട്, അരിപ്പ, ഉറുകുന്ന്, ആര്യങ്കാവ് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍ അറിയിച്ചു.