Menu Close

കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കമ്മീഷൻ സിറ്റിങ് 2024 മാർച്ച് 14ന് ഓൺലൈനായി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടത്തും. സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച അപേക്ഷകർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ രാവിലെ 10നു ഹാജരാകണം.