Menu Close

സൗജന്യ കോഴിവളർത്തൽ പരിശീലനം

ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗത്തിൽ 2026 സെപ്റ്റംബർ 17, 18 തീയതികളിൽ “വയോജനങ്ങൾക്ക് മുട്ടക്കോഴി വളർത്തൽ” എന്ന വിഷയത്തിലും, 24, 25 തീയതികളിൽ ‘ഇറച്ചിക്കോഴി വളർത്തൽ’ എന്ന വിഷയത്തിൽ കർഷകർക്കായി രാവിലെ 10 മുതൽ വൈകിട്ട് 5 മണിവരെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള കർഷകർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗവുമായി നേരിട്ടോ അല്ലാതെയോ മുൻകൂർ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0479- 2452277, 0479 2457778, 7736336528 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.