നെല്ലുസംഭരണത്തിനുള്ള തുക കർഷകർക്ക് ലഭ്യമാക്കാനുള്ള പദ്ധതിക്കൊരുങ്ങി സർക്കാർ. നിലവിലെ ബാങ്ക് കൺസോർഷ്യം വഴിയുള്ള പി.ആർ.എസ്. വായ്പ നിർത്തലാക്കും. നബാർഡുമായി സഹക രിച്ചായിരിക്കും പുതിയ പദ്ധതി. 10 ശതമാനത്തിലേറെ പലിശയിലാണ് നിലവിലുള്ള വായ്പ. ഇതിനു പകരമായി, മൂന്ന് ശതമാനം പലിശയിൽ നബാർഡിൽനിന്നും സർക്കാർ വായ്പയെടുക്കും. തുടർന്ന്, നെല്ല് സംഭരണത്തിനുള്ള തുക കർഷകർക്ക് നേരിട്ടു നൽകും. ഇതിനുള്ള കർമപദ്ധതി തയ്യാറാക്കാൻ ചർച്ചകൾക്ക് ഭക്ഷ്യ- കൃഷി സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
നെല്ലുസംഭരണത്തിന് പുതിയ പദ്ധതി