Menu Close

ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി

തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 25 മുതല്‍ ഫെബ്രുവരി 06 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി’ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് 135 രൂപ. താല്‍പര്യമുളളവര്‍ 2024 ജനുവരി 24-ാം തീയതി വൈകിട്ട് 5 മണിയ്ക്ക് മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും അവസരം ലഭിക്കുക.
മേല്‍വിലാസം – ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒ., തിരുവനന്തപുരം 695004
ഫോൺ – 0471 2440911
ഇ -മെയില്‍ – principaldtctvm@gmail.com