Menu Close

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്ക്കാരം

തിരുവനന്തപുരം ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി / സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിൻറെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്ക്കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ രജിസ്ട്രേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാര്‍ശ സഹിതം 2024 ജനുവരി 20 വരെ തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നതല്ല. തെരെഞ്ഞെടുക്കുന്നവര്‍ക്ക് 10000/- രൂപ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. അപേക്ഷാ ഫോറത്തിന് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.