Menu Close

തേങ്ങയില്‍നിന്നുള്ള വിവിധ ഉല്പന്നങ്ങള്‍ പരിശീലിക്കാം

നാളികേരവികസനബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലനപരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാലുദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനപരിപാടികളാണ് നടക്കുന്നത്. നാളികേര ചിപ്സ്, കുക്കീസ്, ചോക്ലേറ്റ്, സ്ക്വാഷ്, ചമ്മന്തിപ്പൊടി, അച്ചാര്‍, ബര്‍ഫി എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നിവയ്ക്ക് ഏക ദിന പരിശീലനം ലഭ്യമാണ്., തെങ്ങിന്‍ പൊങ്ങില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, നാളികേര ഐസ്ക്രീം എന്നിങ്ങനെ നാളികേരാധിഷ്ഠിത ഉത്പന്നങ്ങളുടെ ടെക്നോളജി താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. പരിശീലനക്ലാസിന്റെ രജിസ്ട്രേഷന്‍, ടെക്നോളജി ട്രാന്‍സ്ഫറിന്റെ വിശദാംശങ്ങള്‍, ഫീസ് എന്നീ വിവരങ്ങള്‍ക്ക്
0484-2679680 എന്ന നമ്പറില്‍ തിങ്കള്‍ – വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണിക്കും 5 മണിക്കുമിടയില്‍ ബന്ധപ്പെടുകയോ cit-aluva@coconutboard.gov.in എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ ചെയ്യണം.