Menu Close

അമ്പലപ്പുഴ ബ്ലോക്ക് ക്ഷീരസംഗമം നടത്തി

ആലപ്പുഴ, അമ്പലപ്പുഴ ബ്ലോക്ക് ക്ഷീര സംഗമം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന ക്ഷീര കർഷകർ, സംവരണ വിഭാഗത്തിലെ മികച്ച കർഷകർ, മികച്ച യുവ കർഷകർ, മികച്ച ക്ഷീരസംഘങ്ങൾ എന്നിവരെ അനുമോദിച്ചു. കന്നുകാലി പ്രദർശനം, വിവിധ വിഷയങ്ങളിൽ ക്വിസ്, സെമിനാറുകൾ, എക്സിബിഷനുകൾ എന്നിവയും സംഘടിപ്പിച്ചു.