Menu Close

Category: വിളപരിപാലനം

പശുവിന്റെ വയറുകാക്കാന്‍

വേനല്‍ക്കാലത്ത് പൊതുവേ പശുക്കളെ ബാധിക്കുന്ന പ്രശ്നമാണ് വയറിലുണ്ടാകുന്ന അമ്ലതയും ദഹനക്കേടും. അത് ഒഴിവാക്കുന്നതിന് 30 ഗ്രാം സോഡാപൊടിയും ഒരു ടീസ്പൂണ്‍ യീസ്റ്റ് കുതിര്‍ത്തതും പശുത്തീറ്റയില്‍ ചേര്‍ത്തുനല്‍കണം.

കുരുമുളക് പരിചരണം വേനല്‍ക്കാലത്ത്

ഈ വര്‍ഷം കുരുമുളകുതൈകള്‍ വേണമെങ്കില്‍ ഇപ്പോള്‍ ജോലി തുടങ്ങണം. കുരുമുളകിന്റെ കൊടിത്തലകള്‍ മുറിച്ചെടുത്ത് വേരുപിടിപ്പിക്കുവാന്‍ ഇതാണ് അനുയോജ്യമായ സമയം. കൊടിയുടെ ചുവട്ടില്‍ നിന്നുണ്ടാകുന്ന ചെന്തലകളുടെ നടുവിലെ മൂന്നിലൊന്നുഭാഗമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇലഞെട്ട് തണ്ടില്‍ നില്‍ക്കത്തക്കവിധം…

പച്ചക്കറിത്തൈകള്‍ നടുമ്പോള്‍

കൃഷിസ്ഥലങ്ങള്‍ ഒരുക്കുന്ന സമയം ഒരു സെന്‍റിന് 2 കിലോ എന്ന തോതില്‍ കുമ്മായം മണ്ണില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 10ഗ്രാം സ്യുഡോമോണാസ് എന്നതോതില്‍ തൈകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്. തൈനടുന്നതിനോപ്പം മണ്ണില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുന്നത് വിളകളെ…

ഏലത്തിനു പരിചരണം

ഏലച്ചെടിയില്‍ അഴുകല്‍രോഗം നിയന്ത്രിക്കാന്‍ 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം കാലാവര്‍ഷത്തിനുമുമ്പായി തളിച്ചുകൊടുക്കുക. തടചീയല്‍രോഗത്തിനെതിരെ ജാഗ്രത പാലിക്കണം.രോഗപ്രതിരോധത്തിന് ഒരുലിറ്റര്‍ വെള്ളത്തില്‍ 3 ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. നിലവിലുള്ള തോട്ടത്തില്‍ 40- 60% സൂര്യപ്രകാശം…

വേനലാണ്. വിളകളെ മറക്കരുത്

വേനല്‍ക്കാലത്ത് മേല്‍മണ്ണ് ചെറുതായി ഇളക്കിയിടുന്നത് ബാഷ്പീകരണത്തോത് കുറയ്ക്കാനും ജലാഗിരണശേഷി വര്‍ധിക്കാനും സഹായിക്കും.കാര്‍ഷികവിളകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ജലസേചനം ഉറപ്പാക്കണം.ജൈവവസ്തുക്കള്‍ ഉപയോഗിച്ച് വിളകളുടെ ചുവട്ടില്‍ പുതയിടീല്‍ അനുവര്‍ത്തിക്കുക. ചകിരിച്ചോര്‍ കമ്പോസ്റ്റിന്റെ ഉപയോഗവും ഈര്‍പ്പം പിടിച്ചുനിര്‍ത്താന്‍ സഹായകമാണ്. വൃക്ഷത്തൈകള്‍,…

വേനല്‍ക്കാലത്ത് നെല്‍പ്പാടത്ത് ശ്രദ്ധിക്കുവാന്‍

വേനല്‍ക്കാലത്ത് നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പന്റെ ആക്രമണം സാധാരണയാണ്. മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണപ്പെടുന്ന ശലഭങ്ങളാണിവ. നെല്ലിന്റെ വളര്‍ച്ചയിലെ എല്ലാ ഘട്ടങ്ങളിലും ഈ കീടത്തിന്റെ ശല്യമുണ്ടാകാം. ഇവ നെല്ലോലകളുടെ മുകള്‍ഭാഗത്ത് കൂട്ടമായി മുട്ടയിടുകയും അതു വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍…

വേനലില്‍ പശുവിനെ എങ്ങനെ പരിചരിക്കാം?

വേനല്‍ക്കാത്ത് പശുക്കള്‍ക്ക് അതീവശ്രദ്ധ ആവശ്യമാണ്. വെള്ളത്തിനും തീറ്റയ്ക്കും ക്ഷാമം കലരുന്ന കാലമായതിനാല്‍ അതിനുള്ള പ്രതിവിധികളെക്കുറിച്ച് നേരത്തെ മനസിലാക്കിവയ്ക്കണം. രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഇക്കാലത്ത് കൂടുതലാണ്. വേനല്‍ക്കാലത്തെക്കൂടി മുമ്പില്‍ കണ്ടുകൊണ്ടുവേണം എരുത്തില്‍ നിര്‍മ്മിക്കാന്‍. പശുത്തൊഴുത്തിന്റെ മേല്‍ക്കൂര…

വരള്‍ച്ചയിലെ മുന്‍കരുകലുകള്‍

വരണ്ട അന്തരീക്ഷം തുടരുന്നതിനാല്‍ കര്‍ഷകര്‍ ചില കാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.. നെല്ല്നെല്ലിന് കുമിള്‍രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിരോധശേഷി കൂട്ടാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് എന്നയളവില്‍ കലക്കി തളിക്കുന്നതു…

മത്തനില്‍ കായ്കള്‍ കൊഴിയുന്നതു തടയാം

മത്തനില്‍ പിഞ്ചുകായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. മത്തന്‍തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കുവാന്‍ ഫിറോമോണ്‍ കെണികള്‍ സ്ഥാപിക്കുക

പടവലത്തിലെ മൃദുരോമ പൂപ്പുരോഗം

പടവലത്തില്‍ മൃദുരോമ പൂപ്പുരോഗത്തിനെ ചെറുക്കാന്‍ മാങ്കോസെബ്ബ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക.