Menu Close

Author: ജയശ്രീകുമാര്‍

ചക്കദിനത്തിലെ ചില ചിന്തകള്‍

ഇന്ന് ജൂലൈ 4 അന്താരാഷ്ട്രതലത്തില്‍ ചക്കദിനമാണ്.കേരളത്തിന്റെ സ്വന്തം പഴം ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയവിഭവമാണ്. എന്നിട്ടും അതിനെ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ ഇതുവരെ നമുക്ക് കഴിയാതെപോയതില്‍ അത്ഭുതം മാത്രമല്ല, വേദനയും തോന്നിയേ തീരൂ.ഇംഗ്ലീഷില്‍ ചക്കയുടെ പേര് ജാക്ക്…

2026 അന്താരാഷ്ട്ര വനിതാകര്‍ഷകവര്‍ഷം : പെണ്‍കരുത്തിന് കരുതലും അംഗീകാരവും

2026 അന്താരാഷ്ട്ര വനിതാകർഷകവർഷമായി ആചരിക്കുവാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചു.കൃഷിയിലും ഭക്ഷണോല്പാദനത്തിലും ലോകമെമ്പാടും സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് അംഗീകാരവും പൊതുസമ്മതിയും ലഭിക്കുവാന്‍ ഈ വര്‍ഷാചരണം ഉപകരിക്കുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. അമേരിക്കയുടെ യുഎസ്ഡി എ ആണ്…

അടുത്ത തലമുറ ആഹാരം കഴിക്കണമെങ്കില്‍ ഇവ പരിഹാരിച്ചേ മതിയാകൂ എന്ന് അമേരിക്കന്‍ യുവാക്കള്‍

അമേരിക്കയില്‍ കൂടുതല്‍ യുവാക്കള്‍ കൃഷിയിലേക്കുവരുന്ന പ്രവണതയുള്ളതായി ഏറ്റവും പുതിയ കണക്കുകള്‍വച്ച് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. യു.എസ്. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചറിൻ്റെ (USDA) 2024-ലെ കാർഷിക സെൻസസ് അടിസ്ഥാനമാക്കിയാണ് ഇതുപറയുന്നത്. തുടക്കക്കാരായ കര്‍ഷകര്‍ നടത്തുന്ന ഫാമുകളുടെ എണ്ണം…

വിട്ടുകളയരുത്; ഇനി ഡിജിറ്റല്‍കൃഷിയുടെ കാലം

രണ്ടു ലക്ഷത്തോളം വര്‍ഷം അലഞ്ഞുനടന്ന പ്രാകൃത മനുഷ്യന്‍ ആധുനിക മനുഷ്യനായത് കൃഷിയുടെ കണ്ടുപിടുത്തത്തോടെയാണ്. കൃഷി തുടങ്ങിയതോടെ ഒരു സ്ഥലത്ത് താമസിച്ച് ജീവിക്കാന്‍ തുടങ്ങിയിടത്താണ് മനുഷ്യസംസ്കാരം ആരംഭിക്കുന്നത്. നമ്മുടെ ശാസ്ത്രവും സാങ്കേതികവിദ്യകളും കലകളും സംസ്കാരവും വളര്‍ച്ച…

കൊക്കോചരിത്രത്തിലെ രുചിഭേദങ്ങള്‍, വിപണിയുടെ ചാഞ്ചാട്ടങ്ങള്‍

ചോക്കളേറ്റിന്റെ രുചിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. കൊക്കോയില്‍നിന്നാണ് ചോക്കളേറ്റ് ഉണ്ടാക്കുന്നത്. രുചികരമായ ഒരുതരം കയ്പാണ് അസാധാരണമായ ഈ രുചിയുടെ സവിശേഷത. താനിന്‍ എന്ന രാസവസ്തുവാണ് കൊക്കോയ്ക്ക് ഈ കയ്പ് പകരുന്നത്. കൊക്കോയെക്കാള്‍ കയ്പാണ് പക്ഷേ, കൊക്കോയുടെ…

എം എസ് സ്വാമിനാഥന്‍ : ഇന്ത്യയെ പട്ടിണിയില്‍നിന്നു കരകയറ്റിയ ശാസ്ത്രകാരന്‍

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിഖ്യാത കൃഷിശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന് ഭാരത് രത്ന പ്രഖ്യാപിച്ചിരിക്കുന്നു. മരണാനന്തരബഹുമതിയായാണ് ഇന്ത്യയുടെ പരമോന്നത അംഗീകാരം ഈ അതുല്യപ്രതിഭയെത്തേടി എത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ ഓരോ വയലേലകളും എത്രയോ ദശാബ്ദായി…

വാട്സാപ് ഫോര്‍വേഡുകള്‍ക്ക് തലവയ്ക്കരുത്. അതു നിങ്ങളെ രോഗിയാക്കും

സോഷ്യല്‍മീഡിയയിലെ നുണക്കഥകള്‍ ആളുകളുടെ മാനസികാരോഗ്യത്തെ വരെ ബാധിച്ചുതുടങ്ങി. അതിലൂടെ വരുന്ന ഇല്ലാക്കഥകള്‍ ശരിയെന്നുവിശ്വസിച്ചുതുടങ്ങുന്നതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. ഒടുവില്‍ ആത്മഹത്യയിലെത്തിനില്‍ക്കുന്ന അവസ്ഥ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതുണ്ട്. സോഷ്യല്‍മീഡിയാ നുണക്കഥകളുടെ ചുഴിയില്‍നിന്നു രക്ഷപെടാന്‍ എന്തുണ്ട് മാര്‍ഗങ്ങള്‍? 1. കിട്ടുന്ന…

സോഷ്യല്‍മീഡിയയിലെ നുണക്കഥകള്‍ കര്‍ഷകരെ എങ്ങനെയൊക്കെ ബാധിക്കും?

സോഷ്യല്‍മീഡിയയുടെ വരവോടെ നിരവധി ഗുണങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ പ്രത്യേകിച്ചും. അതേസമയം വലിയഅപകടങ്ങളും ഇവയില്‍ ഒളിഞ്ഞിരിപ്പുണ്ട്. അവ തിരിച്ചറിഞ്ഞ് ഉപയോഗിക്കാനായില്ലെങ്കില്‍ നമ്മെ മുന്നോട്ടുനടത്തേണ്ട സോഷ്യല്‍മീഡിയ തന്നെ നമ്മുടെ അന്തകനും ആയേക്കാം. നുണക്കഥകളുടെ വ്യാപനമാണ് സോഷ്യല്‍മീഡിയ മൂലമുണ്ടാകുന്ന…

സുക്കിനി: കൃഷിരീതി മുതല്‍ കിലോയ്ക്കുകിട്ടുന്ന വില വരെ അറിയാം

സുക്കിനി (Zucchini ) വെള്ളരിയുടെ കുടുംബത്തില്‍പെട്ട ഒരു വള്ളിച്ചെടിയാണ്. Cucurbita pepo എന്നാണ് ശാസ്ത്രീയനാമം. അമേരിക്കക്കാരിയാണ് സുക്കിനി. എന്നാല്‍ ജനപ്രിയപച്ചക്കറിയായി വളര്‍ത്തിയെടുത്തത് 1800കളുടെ തുടക്കത്തില്‍ ഇറ്റലിയിലാണ്. സുക്കിനി കേരളത്തിന്റെ ഭക്ഷണമേശയിലെത്തിയിട്ട് അധികകാലമൊന്നുമായിട്ടില്ല.ഗള്‍ഫ് വഴിയാണ് സുക്കിനി…

ആത്മഹത്യയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം?ഭാഗം 2

കര്‍ഷകരെ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാനകാരണങ്ങള്‍ സാമ്പത്തിക കാരണങ്ങള്‍, വിളനാശമുണ്ടാക്കുന്ന ആഘാതം, വിപണിയിലെ ചൂഷണം, സാമൂഹ്യമായ സങ്കീര്‍ണതകള്‍, മാനസികമായ അരക്ഷിതാവസ്ഥ, അറിവില്ലായ്മ എന്നിവയാണ്. ഇനി അവയെ എങ്ങനെ പ്രതിരോധിക്കാം എന്നുനോക്കാം. സാമ്പത്തികപിന്തുണകടക്കെണിയിലാകുന്ന കര്‍ഷകരെ സാമ്പത്തികമായി രക്ഷിച്ചെടുക്കാന്‍…