Menu Close

വാട്സാപ് ഫോര്‍വേഡുകള്‍ക്ക് തലവയ്ക്കരുത്. അതു നിങ്ങളെ രോഗിയാക്കും

സോഷ്യല്‍മീഡിയയിലെ നുണക്കഥകള്‍ ആളുകളുടെ മാനസികാരോഗ്യത്തെ വരെ ബാധിച്ചുതുടങ്ങി. അതിലൂടെ വരുന്ന ഇല്ലാക്കഥകള്‍ ശരിയെന്നുവിശ്വസിച്ചുതുടങ്ങുന്നതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു.

ഒടുവില്‍ ആത്മഹത്യയിലെത്തിനില്‍ക്കുന്ന അവസ്ഥ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതുണ്ട്.

സോഷ്യല്‍മീഡിയാ നുണക്കഥകളുടെ ചുഴിയില്‍നിന്നു രക്ഷപെടാന്‍ എന്തുണ്ട് മാര്‍ഗങ്ങള്‍?

1. കിട്ടുന്ന അറിവുകള്‍ ശരിയാണോ എന്നു പരിശോധിക്കുക

നമുക്കു കിട്ടുന്ന ഒരു വിവരം അതു ശരിയാണോ എന്നു പരിശോധിച്ചുമാത്രം വിശ്വസിക്കുക. ആധികാരികമായ വിവരങ്ങള്‍, കൃഷിവകുപ്പിന്റെയും സര്‍ക്കാരിന്റെയോ അറിയിപ്പുകള്‍ എന്നിവയുമായി ഒത്തുനോക്കുക.

2. കൂട്ടായ പഠനം വേണം

കര്‍ഷകര്‍ തങ്ങള്‍ക്കു കിട്ടുന്ന വിവരങ്ങളെ സംബന്ധിച്ച് പരസ്പരം ചര്‍ച്ച ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. ഒരുമിച്ചുള്ള പഠനം പല ചോദ്യങ്ങള്‍ തമ്മില്‍ ചോദിക്കാനും കുറേക്കൂടി വസ്തുതകള്‍ മനസ്സിലാക്കാനും സഹായിക്കും.

3. വിമര്‍ശനാത്മക ചിന്ത

വിവരങ്ങളുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്നറിയാന്‍ വിമര്‍ശനാത്മകചിന്താശേഷി വളര്‍ത്തിയെടുക്കണം. കഥയുടെ ഉറവിടം എവിടെയെന്ന് അന്വേഷിക്കുക, അതിലെ പക്ഷപാതിത്വം പരിശോധിക്കുക, വ്യത്യസ്തമായ ആശയങ്ങളുമായി ഒത്തുനോക്കുക തു

ടങ്ങിയ പ്രവൃത്തികള്‍ കുറേക്കൂടി വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ ഉപകരിക്കും.

4. വസ്തുത മനസ്സിലാക്കാന്‍ വിശ്വാസയോഗ്യമായ കാര്‍ഷിക ഗ്രൂപ്പുകളെ സമീപിക്കുക

സംശയാസ്പദമായ ഒരു കഥ കിട്ടിയാല്‍ അത് ശരിയോ എന്നു ചെക്ക് ചെയ്യാനായി വിശ്വാസ്യതയും പക്ഷപാതിത്വമില്ലാത്തതുമായ ഒരു ഗ്രൂപ്പിനെ സമീപിക്കുക. കേരളത്തിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നിരവധി നുണക്കഥകള്‍ ദിവസേന പുറത്തുവരുന്നുണ്ട്. കാര്‍ഷികമേഖലയെ ലക്ഷ്യം വച്ച് പ്രത്യേകിച്ചും. നല്ല ജാഗ്രത പാലിക്കേണ്ടതുണ്ട്.

സോഷ്യല്‍മീഡിയ ഉള്ളടക്കങ്ങള്‍ എന്തുകിട്ടിയാലും ഷെയര്‍ ചെയ്യുന്ന പ്രവണതയുണ്ടെങ്കില്‍ അതിനെ നിരുത്സാഹപ്പെടുത്തണം. നമ്മുടെയും മറ്റുള്ളവരുടെയും മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.