Menu Close

മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിക്ക് തുടക്കമായി

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതിയിൽ ആദ്യകുളം സദാനന്ദപുരം വാര്‍ഡില്‍ തെറ്റിയോട് വിജയന്‍ പിള്ളയുടെ വസ്തുവിൽ നിർമ്മിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പും, ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 8000 രൂപ ചെലവില്‍ വീടിനോട് ചേര്‍ന്ന് 20 അടി നീളവും, 10 അടി വീതിയും, ഒരു മീറ്റര്‍ താഴ്ച്ചയിലുമാണ് കുളം നിര്‍മിക്കുന്നത് . മീന്‍കുഞ്ഞുങ്ങളെയും, തീറ്റയും സബ്‌സിഡിയായി ഫിഷറീസ് വകുപ്പ് നല്‍കും. മീന്‍ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കണ്ടെത്തി വിപണി ഒരുക്കുകയാണ് പദ്ധതി ലക്ഷ്യം.