Menu Close

കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയ്ക്ക് തുടക്കം

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കല്‍, കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടന്നു. എട്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു കിലോ തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണവും സംരംഭകശീലം വളര്‍ത്തുന്നതുമാണ് പദ്ധതി ലക്ഷ്യം.