Menu Close

പാലക്കാട് ജില്ലയില്‍ കുടുംബശ്രീക്കാര്‍ക്ക് കോഴിഫാമുകള്‍ തുടങ്ങാം

കുടുംബശ്രീ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) പാലക്കാട് ജില്ലയില്‍ ബ്രോയിലര്‍ കോഴിഫാമുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ കുടുംബശ്രീ/ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. 1000-5000 കോഴികളെ പരിപാലിക്കുന്ന ഫാമുകളാണ് ആരംഭിക്കേണ്ടത്. നിലവില്‍ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ക്കു മുന്‍ഗണന ലഭിക്കും. നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് 2024 ഫെബ്രുവരി 29 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസില്‍ നല്‍കണമെന്ന് ഡിസ്ട്രിക്ട് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അപേക്ഷഫോറത്തിനും വിശദവിവരങ്ങള്‍ക്കും കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.