Menu Close

ലോകക്ഷീരദിനം: വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1 ലോകക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, പട്ടം ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് തിരുവനന്തപുരം ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്‍റിംഗ്, ചിത്രരചന മത്സരങ്ങള്‍, എല്‍.പി, യൂപി ആന്റ് ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായും ഉപന്യാസരചന ഹൈസ്കൂള്‍ വിഭാഗത്തിനുമാത്രമായും നടത്തുന്നതാണ്. എല്‍.പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായുള്ള ചിത്രരചന, പെയിന്റിംഗ് മത്സരം 2024 മെയ് 27-ാം തീയതി രാവിലെ 10 മണി മുതലും ഉപന്യാസ മത്സരം 2024 മെയ് 28-ാം തീയതി രാവിലെ 10 മണി മുതലും നടത്തുന്നതായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 2024 മേയ് 25-ാം തീയതി വൈകുന്നേരം 4 മണിയ്ക്ക് മുമ്പായി പരിശീലനകേന്ദ്രവുമായി നേരിട്ടോ ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. ഫോൺ : 0471-2440911