Menu Close

കമ്പോളത്തിൽനിന്നു വാങ്ങുന്ന ചീരയെ വിഷമുക്തമാക്കാം

ചീരയുടെ ചുവടുഭാഗം വേരോടെ മുറിച്ചുമാറ്റിയശേഷം തണ്ടും ഇലകളും ടാപ്പുവെള്ളത്തിൽ പലതവണ കഴുകി വൃത്തിയാക്കണം. അതിനുശേഷം കുരുകളഞ്ഞ പുളി 60 ഗ്രാം മൂന്നുലിറ്റർ വെള്ളത്തിൽക്കലക്കി അരിച്ചെടുത്ത വെള്ളത്തിൽ 15 മിനുട്ട് മുക്കിവയ്ക്കണം. ശേഷം പച്ചവെള്ളത്തിൽ കഴുകി, വെള്ളം വാർത്തുകളഞ്ഞിട്ട് ഇലകളും തണ്ടും വേർപ്പെടുത്തി ഈർപ്പമില്ലാതെ ഇഴയകന്ന തുണിസഞ്ചികളിലോ പ്ലാസ്റ്റിക്ക്കണ്ടെയ്നറിലോ മാറ്റിയശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.