Menu Close

ലോകക്ഷീരദിനം: സ്കൂൾകുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ലോകക്ഷീരദിനമായ ജൂണ്‍ 1 ന് ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ക്ഷീരദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഓച്ചിറ ക്ഷീരോല്പന്ന പരിശീലനവികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2024 മേയ് 29-ന് ഹൈസ്കൂള്‍/ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡയറിക്വിസ്, ചിത്രരചന (പെന്‍സില്‍ ഡ്രോയിംഗ്) മത്സരം എന്നിവ ക്ഷീരോല്പന്നനിര്‍മ്മാണ പരിശീലനവികസനകേന്ദ്രം, ഓച്ചിറ, കല്ലൂര്‍മുക്ക് ഐ ഒ സി പമ്പിന് എതിര്‍വശത്തുളള എന്‍എസ്എസ് കരയോഗമന്ദിരത്തില്‍വച്ച് നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 2024 മേയ് 25 വൈകിട്ട് 5 മണിക്ക് മുമ്പായി 0476- 2698550, 8089391209 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. മത്സര വിജയികള്‍ക്ക് ലോകക്ഷീരദിനമായ ജൂണ്‍ 1-ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വച്ച് സമ്മാനം വിതരണം നടത്തുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.