Menu Close

താമസിക്കാനും കൃഷിചെയ്യാനും പറ്റിയ ഭൂമി വില്‍ക്കാനുണ്ടോ?

വയനാട് വന്യജീവിസങ്കേതത്തിലെ ചെട്ട്യാലത്തൂരില്‍ നിന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ സ്വയംസന്നദ്ധ പുനരധിവാസപദ്ധതിയില്‍ പുനരധിവസിപ്പിക്കുന്നതിന് നെന്മേനി, നൂല്‍പ്പുഴ, കുപ്പാടി വില്ലേജുകളില്‍ ജലം, വൈദ്യുതി ലഭ്യമായതും ഗതാഗത സൗകര്യമുള്ളതും വാസയോഗ്യവും കൃഷിയോഗ്യവുമായ അര ഏക്കറില്‍ കുറയാത്ത വിസ്തീര്‍ണ്ണത്തിലുള്ള ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഭൂമിയുടെ വിവരങ്ങള്‍, പ്രതീക്ഷിക്കുന്ന വില, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ അടങ്ങിയ അപേക്ഷ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സുല്‍ത്താന്‍ ബത്തേരി കാര്യാലയത്തില്‍ നവംബര്‍ 30 വരെ സ്വീകരിക്കും. ഫോണ്‍: 04936 202251.