Menu Close

അംശദായ കുടിശിക അടയ്ക്കാന്‍ അവസരം

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടയ്ക്കുന്നതിനുളള സമയപരിധി നവംബര്‍ 26 ന് അവസാനിക്കും. ഇനിയും കുടിശിക അടയ്ക്കാനുളള അംഗങ്ങള്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ട് എത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2327415.