മൃഗാരോഗ്യം, ക്ഷീര നവീകരണം, ഗ്രാമീണ സംരംഭകത്വം എന്നീ മേഖലകളിലെ പുതുമയാർന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളേജിന്റെ കെ-അഗ്ടെക് ലോഞ്ച്പാഡും വെറ്റിനറി സർവകലാശാലയിലെ ടെക്നോളജി ബിസിനസ്സ് ഇൻകുബേഷൻ സെന്ററും ചേർന്ന് VETRIX 2026 സംഘടിപ്പിക്കുന്നു. 2026 ജൂലൈ 15-ന് പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും യുവ സംരംഭകർക്കും പങ്കെടുക്കാം. ആകർഷകമായ സമ്മാനങ്ങളും മികച്ച ടീമുകൾക്ക് ഇൻക്യുബേഷൻ പിന്തുണയും ഒരുക്കിയിരിക്കുന്ന പരിപാടിയിലേക്ക് താൽപര്യമുള്ളവർ www.kagtechlaunchpad.com വെബ് സൈറ്റ് വഴി അല്ലെങ്കിൽ 9995624888 എന്ന ഫോൺ നമ്പറിൽ വിളിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്.
VETRIX 2026: നവ സംരംഭകർക്കായി അവസരം