Menu Close

കന്നുകാലികൾക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ്

കേരളത്തിലെ കന്നുകാലികളെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു വൈറസ് രോഗമാണ് കുളമ്പുരോഗം. ചികിത്സിച്ചു ഭേദമാക്കാനാകാത്ത ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ഏക മാർഗ്ഗം കാലികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പാണ്. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്‌ഞത്തിന്റെ എട്ടാം ഘട്ടം 2026 ജൂൺ 19 മുതൽ പതിനെട്ട് പ്രവർത്തി ദിവസങ്ങളിലായി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുകയാണ്. കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി തങ്ങളുടെ ഉരുക്കളെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണ്. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്‌ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നാളെ (19.06.2026) വെള്ളിയാഴ്ച്‌ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിൽ വെച്ച് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്റെ അദ്ധ്യക്ഷതയിൽ തൊഴിൽ, മൃഗസംരക്ഷണ ക്ഷീരവികസന വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ ഉദ്ഘാടനം നിർവഹിക്കുന്നു. പ്രസ്തുത പരിപാടിയിൽ തിരുവനന്തപുരം എംപി ശശി തരൂർ, മേയർ വി വി രാജേഷ്, എന്നിവർ പങ്കെടുക്കും. ഈ പരിപാടിയോട് അനുബന്ധിച്ച് വൈകിട്ട് 3 മണിക്ക് ക്ഷീരകർഷകർക്കായി കുളമ്പുരോഗ നിയന്ത്രണത്തെക്കുറിച്ചുള്ള ഒരു ബോധവത്ക്കരണ സെമിനാറും ഉണ്ടായിരിക്കുന്നതാണ്.