Menu Close

വെറ്ററിനറി സര്‍ജൻ നിയമനം; കൂടിക്കാഴ്ച രണ്ടിന്

മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം 2023 ഡിസംബര്‍ 2 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.