Menu Close

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്തൊട്ടാകെ 2023 ഡിസംബർ 1 മുതൽ 27 വരെ 21 പ്രവൃത്തി ദിവസത്തെ കാലയളവിൽ നടക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലയിലുള്ള നൂറു ശതമാനം പശുക്കളെയും (87,035) എരുമകളെയും(15,077) വീടുവീടാന്തരം വാക്സിനേഷൻ നടത്തി കുളമ്പുരോഗത്തിനെതിരെ പ്രതിരോധ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിനായി ജില്ലയിലാകെ 128 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.