Menu Close

കൃഷിഭവൻ്റെ നൂതന ജനകീയാസൂത്രണ പദ്ധതി “പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”

“പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”പദ്ധതിയുമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ നിർവഹിച്ചു. ഗുണഭോക്താക്കൾ സ്വയം പര്യാപ്തത കൈവരിച്ച് സുരക്ഷിത പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സർക്കാർ അംഗീകൃത എച്ച്ഡിപിഇ ചട്ടിയിൽ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും 75 ശതമാനം സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കും. 4369 ചട്ടികളിൽ വളവും ഹൈബ്രിഡ് പച്ചക്കറി തൈകളും ഗുണഭോക്താക്കൾക്ക് ലഭിക്കും. കാർഷിക കർമ്മസേന വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.