Menu Close

വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയിൽ വിവിധ ഒഴിവുകൾ

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാല വയനാട്ടിലെ പൂക്കോട് കേന്ദ്രത്തിൽ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്റന്റ്, ​ഗസ്റ്റ് ഫാക്കൽറ്റി (പരസ്യവിജ്ഞാപന നമ്പർ-1/2024) എന്നീ തസ്തികകളിലുള്ള താല്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികകൾക്ക് വേണ്ട വിദ്യാഭ്യാസയോ​ഗ്യത അറിയാനും അപേക്ഷാഫോറത്തിന്റെ മാതൃക ലഭിക്കുന്നതിനും www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സ്വന്തം മേൽവിലാസം എഴുതിയ അഞ്ചുരൂപയുടെ സ്റ്റാമ്പൊട്ടിച്ച തപാൽ കവർ എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം കോഴ്സ് ഡയറക്ടർ, ഡിപ്ലോമ ഇൻ ഡയറി സയൻസ്, കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമൽ സയൻസസ്, പൂക്കോട്, ലക്കിടി (പി. ഒ.), വയനാട്- 673576 എന്ന വിലാസത്തിൽ 2024 മെയ് 27നു മുമ്പായി അയയ്ക്കുക.