Menu Close

92,419 തൈകള്‍ വിതരണം ചെയ്യുന്നു

സര്‍ക്കാരിന്റെ നാളികേര വികസന കൗണ്‍സില്‍ പദ്ധതി പ്രകാരം 92,419 തെങ്ങിൻ വിതരണം ചെയ്യുന്നു. പത്താമുദയ നടീലിനായി വിതരണം നടത്തിയ ശേഷം ബാക്കിയുള്ള 86,419 തൈകള്‍ കാലവര്‍ഷാരംഭത്തോടെ കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്യും. നെടിയ ഇനമായ ഡബ്ല്യു.സി.ടി, കുറിയയിനങ്ങളായ ചാവക്കാട് ഓറഞ്ച്, ചാവക്കാട് ഗ്രീൻ, സങ്കരയിനമായ കേരശ്രീ എന്നിവയുടെ ഗുണമേന്മയുള്ള തൈകള്‍ 50 ശതമാനം സബ്സിഡിനിരക്കിലാണ് വിതരണം ചെയ്യുന്നത്. ഡബ്ല്യു.സി.ടി/കുറിയയിന തൈകള്‍ക്ക് സബ്സിഡി കഴിച്ച് 50 രൂപയും സങ്കരയിനത്തിന് 125 രൂപയുമാണ് വില . ആവശ്യമുള്ളവര്‍ക്ക് 2024 മെയ് 20 മുതല്‍ കൃഷിഭവനുകളില്‍ നേരിട്ടും ഫോണ്‍ മുഖേനയും ബുക്ക് ചെയ്യാമെന്ന് ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചു.