Menu Close

തിരുവനന്തപുരം മിൽമ ഡെയറി സന്ദർശിക്കാൻ അവസരം

ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്.ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന് സംഭരിക്കുന്ന പാൽ ഡെയറിയിൽ പാസ്ചറൈസ് ചെയ്തു രോഗാണുവിമുക്തമാക്കി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ടുകണ്ട് മനസിലാക്കാം. കൂടാതെ മിൽമയുടെ ഉത്പന്നങ്ങളായ നെയ്യ്, ഐസ്‌ക്രീം, വെണ്ണ, തൈര്,സംഭാരം എന്നിവ നിർമ്മിക്കുന്നതുകാണാനും അവസരമുണ്ട്. ഈ ദിവസങ്ങളിൽ മിൽമ ഉത്പന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നവംബർ 22ആം തീയതി പെയിന്റിംഗ് മത്സരവും 23 ആം തീയതി ക്വിസ് മത്സരവും സംഘടിപ്പിക്കും. അമ്പലത്തറയിലുള്ള മിൽമ ഡെയറിയിൽ രാവിലെ 9.30 നാണ് മത്സരം. ഒരു സ്‌കൂളിൽ നിന്ന് ഒരു ടീമിനു പങ്കെടുക്കാം. താത്പര്യമുള്ളവർ milmatdmkt@gmail.com ൽ നവംബർ 20 വൈകിട്ട് അഞ്ചിനു മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് സീനിയർ മാനേജർ അറിയിച്ചു.