തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ആറ്റിങ്ങലിലെ കാര്‍ഷിക പുരോഗതി
✓ 4 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു
✓ കിളിമാനൂർ അഗ്രോ സർവീസ് സെൻറർ ആരംഭിച്ചു
✓ 11 മഴമറ യൂണിറ്റുകൾ സ്ഥാപിച്ചു
✓ 5 വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു
✓ 220 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
✓ 100 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
✓ ഒരു കൃഷിഭവൻ- ഒരു ഉൽപന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 23 സംരംഭങ്ങൾ
✓ RIDF ൽ 2.13 കോടി രൂപ ചെലവിൽ നഗരൂർ – സ്മാർട്ട് കൃഷിഭവൻ ആക്കി
✓ RIDF ൽ ഉൾപ്പെടുത്തി 1.12 കോടി രൂപ ചെലവിൽ കൊല്ലുവിള നീർത്തട പദ്ധതി നടപ്പാക്കി
✓ എല്ലാ പഞ്ചായത്തുകളിലും ആഴ്ച ചന്തകൾ ആരംഭിച്ചു
✓ 3 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
✓ 215 ഹെക്ടറിൽ ജൈവകൃഷി