Menu Close

റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിൽ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2023 ഡിസംബര്‍ 12, 13 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികള്‍, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിതകമിഴ്ത്തിവെട്ട്, ഇടവേളകൂടിയ ടാപ്പിങ്, ഉത്തേജകൗഷധപ്രയോഗം എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫോൺ – 9447710405, വാട്സാപ്പ് – 04812351313, ഈ-മെയിൽ – training@rubberboard.org.in.