Menu Close

വനാമി ചെമ്മീന്‍ വിത്തുകള്‍ മിതമായ നിരക്കില്‍

ഗുണനിലവാരമുള്ള വനാമി ചെമ്മീന്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലയിലെ മാപ്പിളബേയിലെ വനാമി ചെമ്മീന്‍ വിത്ത് ഉല്‍പാദന കേന്ദ്രത്തില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ കഴിഞ്ഞതും രോഗാണുവിമുക്തമായതും ഗുണനിലവാരം ഉള്ളതുമായ ചെമ്മീന്‍ വിത്തുകള്‍ 2023 ഡിസംബര്‍ ഏഴോടെ വില്പനയ്ക്ക് തയ്യാറാകും. ആവശ്യമുള്ളവര്‍ മാനേജര്‍, മത്സ്യഫെഡ്, വനാമി ചെമ്മീന്‍ വിത്ത് ഉല്‍പാദന കേന്ദ്രം, ഫിഷറീസ് കോംപ്ലസ്, മാപ്പിളബേ, കണ്ണൂര്‍ എന്ന വിലാസത്തിലോ 9526041127, 9567250858 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.